ഇത്തവണ ഓണത്തിന് മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ ഏറ്റുമുട്ടും….

ഇത്തവണ ഓണത്തിന് മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്ക് നേര്‍ മത്സരിക്കും. മമ്മൂട്ടി നായകനായെത്തുന്ന ഒരു കുട്ടനാടൻ ബ്ലോഗും മോഹന്‍ലാൽ നായകനായെത്തുന്ന ഡ്രാമയുമാണ് ഓണത്തിന് നേർക്കുനേർ മത്സരിക്കുന്നത്.

സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. ഈ കോമഡി ത്രില്ലര്‍ വന്‍ തുകയ്ക്ക് സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ലക്ഷ്മി റായ്, അനു സിതാര, ഷം‌ന കാസിം എന്നിവരാണ് കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂട്ടിയുടെ നായികമാരാകുന്നത്. ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് ഓണച്ചിത്രമായി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ പ്രദര്‍ശനത്തിനെത്തും.

ലോഹത്തിനു ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രം ആഗസ്‌റ്റ് 24ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ലണ്ടൻ ആണ്. സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവർ ചിത്രത്തിൽ വേഷമിടുന്നതും പ്രത്യേകതയാണ്. കലാഭവന്‍ ഷാജോണും‍ ഷാലിന്‍ സോയയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ റിലീസാണ് ചിത്രം തീയറ്ററുളിലെത്തിക്കുക.

കൂടാതെ കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞ് നിവിന്‍ പോളി ചിത്രവും ബിജുമേനോന്റെ പടയോട്ടവും കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയും ഫഹദിന്റെ വരത്തനുമൊക്കെ ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

Add Comment