സീമാരാജയിലെ പുതിയ ഗാനമായ “ഒന്നവിട്ടാ യാരും യെനക്കില്ല” ലിറിക്കല്‍ വീഡിയോ കാണാം….

ശിവകാര്‍ത്തികേയനും സാമന്ത അക്കിനേനിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന സീമാരാജയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. യുഗഭാരതിയുടെ വരികള്‍ േ്രശയ ഘോഷാലും സത്യപ്രകാശുമാണ് ആലപിച്ചിരിക്കുന്നത്. പൊന്‍ റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മധുരൈയില്‍ നടന്ന ഓഡിയോ ലോഞ്ചിനിടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ്. ഡി ഇമ്മനാണ് സംഗീതം.

നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം ഇറങ്ങിയ സീമ രാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എം രാജേഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലായിരിക്കും സീമാരാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ അഭിനയിക്കുക. 24 എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

Add Comment